തൊടുപുഴ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൊടുപുഴ ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തി
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാകാത്തത്തത് സംബന്ധിച്ച് ആശുപത്രി അധികൃതരില്‍ നിന്നും കേന്ദ്ര മന്ത്രി വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി എന്‍ അജി ഉള്‍പ്പെടെയുള്ള അധികൃതര്‍ കേന്ദ്ര മന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്കി. നിത്യേന നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചും പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന് ഫയര്‍ എന്‍ ഒ സി കിട്ടാത്തതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. ആശുപത്രിയുടെ വികസനത്തിന് ഇടപെടല്‍ ഉറപ്പ് നല്‍കിയാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.