കോന്നി: പത്തനംതിട്ട ബാറിലെ കത്തിക്കുത്ത്: പ്രതി പിടിയിൽ
പത്തനംതിട്ടയിലെ ബാറിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടൽ സ്വദേശി അഖിൽ തങ്കപ്പൻ അറസ്റ്റിൽ. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതിക്കെതിരെ നേരത്തെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനൽ കേസുകളുണ്ട്.