മുകുന്ദപുരം: കരുവന്നൂർ ബാങ്കിൽ നിന്നും EDപിടിച്ചെടുത്ത പണം സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് സുരേഷ് ഗോപി
ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് പണം നഷ്ടപ്പെട്ടവർക്ക് തരാൻ സംവിധാനം ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ ആ പ്പണം സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് പറയണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട പൊറുത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് നടന്ന കലുങ്ക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പരസ്യമായിട്ടാണ് ഇക്കാര്യം താൻ പറയുന്നത്. ഇത്തരത്തിൽ സ്വീകരിക്കുന്ന പണം നിങ്ങൾക്ക് വിധിച്ചു തരാൻ മുഖ്യമന്ത്രിയോട് പറയണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.