കാർത്തികപ്പള്ളി: വീട്ടിൽ നോ എൻട്രി ബോർഡ് വെച്ച് ഹരിപ്പാട് കുമാരപുരം പഞ്ചായത്തിൽ മൂന്നാം വാർഡിൽ പുത്തൻപുരയിൽ രഘു
വീട് നൽകാമെന്ന വാഗ്ദാനം പാലിക്കാത്ത പഞ്ചായത്തിനെതിരെയും രാഷ്ട്രീയക്കാർക്കെതിരെയും വീട്ടിൽ നോ എൻട്രി ബോർഡ് വെച്ച് വ്യത്യസ്തമായ പ്രതിഷേധം നടത്തിയിരിക്കുകയാണ് ഹരിപ്പാട് കുമാരപുരം പഞ്ചായത്തിൽ മൂന്നാം വാർഡിൽ പുത്തൻപുരയിൽ രഘുവെന്ന ഓട്ടോറിക്ഷ തൊഴിലാളി. പൊളിഞ്ഞു വീഴാറായ വീട് പുനർ നിർമ്മിക്കുന്നതിനായി കുമാരപുരം പഞ്ചായത്തിൽ കയറിയിറങ്ങിയിട്ട് വർഷങ്ങളായിട്ടും വീട് കിട്ടിയില്ല.