തിരൂര്‍: കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ
കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിൽ നിന്ന് മുഖപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിലായി. രണ്ടാംപ്രതി പാലക്കാട് തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് അഷ്റഫ്, നാലാം പ്രതിയും യൂത്ത് ലീഗ് നേതാവുമായ വിളത്തൂർ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് ഇന്ന് പിടിയിലായത്. തിരൂർ ഡിവൈഎസ്പി മുൻപാകെ ഇരുവരും കീഴടങ്ങുകയായിരുന്നു. കഴിഞ്ഞദിവസം കേസിൽ ഒരു പ്രതിയെ പോലീസ് പിടികൂടിയിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നതിനിടയാണ് ഇരുവരും കീഴടങ്ങിയത്.