കൊച്ചി: ചെറായി ചാത്തങ്ങാട് ബസാറിൽ ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണ അന്ത്യം
ചെറായി ചാത്തങ്ങാട് ബസാറിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് പാൽ സൊസൈറ്റിയിലെ ജീവനക്കാരന് ദാരുണ അന്ത്യം. ചെറായി സ്വദേശി അജയകുമാർ പുലർച്ചെ ജോലിക്ക് പോവും വഴിയാണ് ടോറസ് ലോറി ഇടിച്ചത്. അപകട ശേഷം അജയകുമാറിനെ 150 മീറ്ററോളം വലിച്ചിഴച്ചുകൊണ്ട് പോയ ശേഷമാണ് ലോറി നിർത്തിയത്. സമീപചത്ത് കൂടെ പോയ മത്സ്യതൊഴിലാളികളാണ് അപകടം ആദ്യം കണ്ട ത്. ഉടൻ തന്നെ അജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ലോറി കസ്റ്റഡിയിൽ എടുത്തതായും CI പറഞ്ഞു