കാട്ടാകട: ഗുരുവന്ദനത്തിനെതിരായ പരാമർശങ്ങൾ ദൗർഭാഗ്യകരമെന്ന് കേരള ഗവർണർ ബാലരാമപുരത്ത് പറഞ്ഞു
ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് എന്ന് നിരീക്ഷിച്ച ഗവർണർ, അവ ഭാരതീയ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റി നിർത്തിയാൽ സമൂഹത്തിൻ്റെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഇവ വിലക്കുന്നവർ ഏത് തരം സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.