കോഴഞ്ചേരി: പന്തളത്ത് മധ്യ വയസ്കനെ ദേഹോപദ്രവം ഏല്പിച്ച കേസിൽ 3 പേരെ പന്തളം പോലിസ് പിടികൂടി
പത്തനംതിട്ട : മധ്യവയസ്കനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചും മറ്റും പരിക്കേൽപ്പിച്ച സംഭവത്തിലെ 3 പ്രതികളെ പന്തളം പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പന്തളം മങ്ങാരം മുത്തുണിയിൽ ദിൽഷാ മൻസിലിൽ ദിൽക്കു ദിലീപ് (25), ഏനാത്ത് മണ്ടച്ചൻപാറ പറവിള പുത്തൻവീട്ടിൽ ജെബിൻ തോമസ് (28), പന്തളം മങ്ങാരം കുരീക്കാവിൽ അജിൽ കൃഷ്ണൻ (28) എന്നിവരാണ് അറസ്റ്റിലായത്. പന്തളം കടയ്ക്കാട് വലിയവിള കിഴക്കേതിൽ അബ്ദുൽ റഹ്മാനാണ് മർദ്ദനമേറ്റത്.