പാലക്കാട്: സംഘർഷവും ജലപീരങ്കിയും, പാലക്കാട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കെഎസ്യു
പാലക്കാട് എസ്പി ഓഫീസിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധം മാർച്ചിൽ സംഘർഷവും ജലപീരങ്കിയും. വടക്കാഞ്ചേരിയിൽ കെ.എസ്.യു. പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കൊണ്ടുപോയ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു. പാലക്കാട് എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തിയത്. എസ് പി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ സംഘർഷമുണ്ടായി. പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് ഉച്ചവരെ സംഘർഷാവസ്ഥ നിലനിന്നു.