തളിപ്പറമ്പ്: പിടിയിലായത് പ്രധാന ലഹരി വിൽപനക്കാർ, കാറിൽ കഞ്ചാവും MDMAയും കടത്തിയ രണ്ടു യുവാക്കൾ തളിപ്പറമ്പിൽ പിടിയിൽ
കാറിൽ കഞ്ചാവും എം.ഡി.എം.എയുമായി രണ്ടംഗ സംഘം തളിപ്പറമ്പിൽ അറസ്റ്റിൽ. പരിയാരം അമ്മാനപ്പാറ മുള്ളൻ കുഴി വീട്ടിൽ സജേഷ് മാത്യു, പരിയാരം സെൻ്റ് മേരീസ് നഗറിലെ കൊച്ചുപറമ്പിൽ വീട്ടിൽ വിപിൻ ബാബു എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. തിങ്കളാഴ് രാത്രി 11 ഓടെ തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പോലീസ് പിടിയിലായത്.