ഉടുമ്പൻചോല: പുതിയ ഭൂനിയമ ചട്ടഭേദഗതി മാലിക അവകാശങ്ങളുടെ ലംഘനമെന്ന് കോൺഗ്രസ് നേതൃത്വം നെടുങ്കണ്ടം പ്രസ് ക്ലബ്ബിൽ പറഞ്ഞു
1960 മുതല്‍ നിര്‍മിച്ചിട്ടുളള ഓരോ കെട്ടിടങ്ങളും കാലാകാലങ്ങളില്‍ നിലനിന്നിരുന്ന സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം നിര്‍മിച്ചിട്ടുളളതാണ്. ഇത്തരത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കണം എന്നതിലെ യുക്തി എന്താണെന്ന് സര്‍ക്കാര്‍ പറയണം. ഇടുക്കിക്ക് ആവശ്യം ക്രമവല്‍ക്കരണമല്ല. മറിച്ച് പട്ടയഭൂമിയുടെ യഥേഷ്ടമായ വിനിയോഗത്തിനുള്ള സ്വാതന്ത്ര്യമാണ്. പുതിയ നിയമവും ചട്ടവും പ്രകാരം അത് പൂര്‍ണമായും തടയപ്പെട്ടിരിക്കുന്നു. ഇത് ഇടുക്കിക്കാര് അനുഭവിക്കുവാന്‍ പോകുന്ന തുഗ്ലക്ക് പരിഷ്കാരമാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പാണെന്നും നേതാക്കള്‍ ആരോപിച്ചു.