റാന്നി: ശബരിമല എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയം:പമ്പയിൽ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ശബരിമല വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ, മതാതീത ആത്മീയതയെ ഉല്‍ഘോഷിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ പറഞ്ഞു. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അയ്യപ്പഭക്തര്‍ക്ക് വേണ്ടത് എന്താണോ അത് അവരില്‍ നിന്ന് തന്നെ അറിഞ്ഞ് നടപ്പാക്കാന്‍ വേണ്ടിയാണ് അയ്യപ്പഭക്തസംഗമം സംഘടിപ്പിച്ചത്.ഭക്തി കേവലം പരിവേഷമായി അണിയുന്നവര്‍ക്ക പ്രത്യേക അജണ്ടയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.