കോഴിക്കോട്: ഗുണ്ടൽപേട്ടിൽ കാർ അപകടം: വടകര സ്വദേശിയായ 9 വയസുകാരൻ മരിച്ചു, 7 പേർക്ക് പരിക്ക്
കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് വടകര ചോറോട് സ്വദേശിയായ 9 വയസുകാരൻ ഈഥൻ മിഥുൻലാൽ മരിച്ചു. അപകടത്തിൽ കുടുംബത്തിലെ 7 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ ആശുപത്രിയിലും ഗുരുതരമായ നവ്യയെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.