കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 29 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം 29 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. വേങ്ങേരി സ്വദേശി അബ്ദുൽ മഷൂദ്, അത്തോളി സ്വദേശി ലിബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ചുവെന്നാണ് വിവരം.