ഇടുക്കി: ജലവിഭവ വകുപ്പിൻ്റെ വിഷൻ 2031 സെമിനാറിൻ്റെ സംഘാടക സമിതി രൂപീകരണം കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
Idukki, Idukki | Oct 13, 2025 പാനല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ഭാവി ജലനയങ്ങള്‍ക്ക് മാര്‍ഗ നിര്ദ്ദേശമാകുന്ന രീതിയില്‍ തയാറാക്കുന്ന വിഷന്‍ 2031 വികസന രേഖ അവതരിപ്പിക്കും. എല്ലാവര്ക്കും സുസ്ഥിരമായ ജലവിതരണ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍, മലിനീകരണ നിയന്ത്രണം, ശുദ്ധീകരണ സാങ്കേതികവിദ്യകള്‍, ജല പുനരുപയോഗം, ഭൂഗര്‍ഭജല സംരക്ഷണം തുടങ്ങിയവിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ നടക്കുക. കട്ടപ്പനയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു.