നെയ്യാറ്റിൻക്കര: കിഡ്നാപ്പിംഗ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബംഗാൾ സ്വദേശി ബ്രൗൺഷുഗറും കഞ്ചാവുമായി നെയ്യാറ്റിൻകരയിൽ പിടിയിൽ
പശ്ചിമബംഗാളിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറും കഞ്ചാവും കേരളത്തിലേക്ക് കടത്തവേ ബംഗാൾ സ്വദേശി പിടിയിൽ. മനിറുൽ ഇസ്ലാം എന്ന 34 വയസുകാരനാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 47.62 ഗ്രാം ബ്രൗൺ ഷുഗറും 25 ഗ്രാമിലധികം കഞ്ചാവും പിടിച്ചെടുത്തു. കിഡ്നാപ്പിംഗ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.