മുകുന്ദപുരം: കുണ്ടൂരിൽ മുക്കുപണ്ടം പണയം വെച്ച് ₹ 1,71,295 തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
പുത്തൻച്ചിറ പൊരുമ്പുകുന്ന് സ്വദേശി മാക്കാട്ടിൽ വീട്ടിൽ സൈജുവിനെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജനുവരി 24 നും മെയ് നാലിനുമായി രണ്ട് തവണകളായാണ് ഇയാൾ മുക്കു പണ്ടം പണയം വച്ചത്. ബാങ്കിൽ പണയം വെയ്ക്കുന്ന സ്വർണ്ണം മൂന്ന് മാസം കൂടുമ്പോൾ ഗോൾഡ് അപ്രൈസറെക്കൊണ്ട് പരിശോധിപ്പിക്കാറുണ്ട്. ഇത്തരത്തിൽ പരിശോധിച്ചപ്പോഴാണ് സൈജു പണയം വെച്ചത് മുക്കു പണ്ടങ്ങളാണെന്ന് തെളിഞ്ഞത്.