മുകുന്ദപുരം: മൂര്‍ക്കനാട് ഇരട്ടകൊലപാതകത്തിലെ പ്രധാന പ്രതിയെ മൂര്‍ക്കനാട് നിന്നും പിടികൂടി
മൂര്‍ക്കനാട് ഇരട്ടകൊലപാതകത്തിലെ പ്രധാന പ്രതിയെ മൂര്‍ക്കനാട് നിന്നും പിടികൂടി.മൂര്‍ക്കനാട് ക്ഷേത്രഉത്സവ ആറാട്ട് ദിവസം വെടിക്കെട്ടിനിടെ ആലുംപറമ്പില്‍ വച്ച് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ കത്തികുത്തേറ്റ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി മൂര്‍ക്കനാട് സ്വദേശി കറപ്പപറമ്പില്‍ അഭിനന്ദ് (26) നെയാണ് പോലീസ് പിടികൂടിയത്.കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.പ്രതിയെ സംഭവ സ്ഥലത്തും സംഘര്‍ഷത്തില്‍ കുത്താനുപയോഗിച്ച കത്തി ഒളിപ്പിച്ച് വച്ച കരുവന്നൂര്‍ പുഴയോരത്തുള്ള ചുണ്ടകടവിലും എത്തിച്ചു.