കൊട്ടാരക്കര: ബ്ലോക്ക് പഞ്ചായത്തിൽ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി, മന്ത്രി ബാലഗോപാൽ ഫ്ലാഗ്ഓഫ് ചെയ്തു
കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റ് കുഴിമതിക്കാട് മൃഗാശുപത്രി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഒരു യൂണിറ്റില്‍ ഒരു വെറ്ററിനറി സര്‍ജനും ഒരു ഡ്രൈവര്‍ അറ്റന്‍ഡറുമാണ് ഉണ്ടാവുക. 1962 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ വാഹനം കര്‍ഷകരുടെ വീട്ടുമുറ്റത്തെത്തും. സേവനത്തിനുള്ള ഫീസ് ക്യൂ.ആര്‍ കോഡ് വഴി അടയ്ക്കാം.