ചേർത്തല: ഇലഞ്ഞിയിൽ പാടശേഖരത്തിൽ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
ചേർത്തല തെക്ക് പഞ്ചായത്ത് ഇലഞ്ഞിയിൽ പാടത്ത് കർഷകൻ സുജിത്ത് ചെയ്ത ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇലഞ്ഞിയിൽ പാടശേഖരത്ത് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, സഹകരണ സംഘം പ്രസിഡന്റ് ഇ. ദുർഗ്ഗാദാസ് തുടങ്ങിയവർ പങ്കെടുത്തു.