കോഴിക്കോട്: കൊയിലാണ്ടിയിൽ ദാരുണ സംഭവം; ക്ഷേത്രത്തിന് സമീപം മരക്കൊമ്പ് വീണ് എട്ടുവയസുകാരന് പരിക്ക്
കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രത്തിന് സമീപം ആൽത്തറയിലിരിക്കുകയായിരുന്ന എട്ടുവയസുകാരന് മരക്കൊമ്പ് വീണ് പരിക്ക്. നമ്പ്രത്തുകര സ്വദേശി നിവേദ് കൃഷ്ണയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10.50 ഓടെയാണ് സംഭവം നടന്നത്.