കോഴഞ്ചേരി: കനത്ത മഴ, ഇലന്തൂർ ശാലേം മാർത്തോമ്മ പളളിക്ക് സമീപം വീടിൻ്റെ സംരക്ഷണഭിത്തി തകർന്നു
ഇലന്തൂർ: കനത്ത മഴയിൽ സംരക്ഷണ ഭിത്തി തകർന്നു .ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിക്ക് സമീപം ളാഹേത്ത് ജോർജ്ജ് ഈശോയുടെ വീടിൻ്റെ സംരക്ഷണഭിത്തി 70 മീറ്ററോളം ഭാഗം റോഡിലേക്ക് ഇടിഞ്ഞ് താണു.വ്യാഴാഴ്ച വൈകുന്നേരത്തെ കനത്ത മഴയിലാണ് സംഭവം . ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു . പിന്നീട് റോഡിൽ നിന്നും മണ്ണും കല്ലും മാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചു.