കോഴിക്കോട്: കോഴിക്കോട് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ
കോഴിക്കോട് പെരുമണ്ണയിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് മൊനിറുജ്മനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ എടിഎസും പന്തിരാങ്കാവ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.