ഇടുക്കി: ജലവിഭവ വകുപ്പ് കട്ടപ്പനയിൽ സംഘടിപ്പിച്ച വിഷൻ 2031 സംസ്ഥാനതല സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
Idukki, Idukki | Oct 17, 2025 മുഴുവന്‍ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. 1500 ലധികം പേരാണ് സെമിനാറില്‍ പങ്കെടുത്തത്. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹ, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ് എന്നിവര്‍ ആമുഖ പ്രഭാഷണവും ജലവിഭവ വകുപ്പിന്റെ വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ട് അവതരണവും നടത്തി. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു.