അമ്പലപ്പുഴ: ചമ്മനാട്ടിലെ BJP അരൂർ മണ്ഡലം കമ്മറ്റി ഓഫീൽ വച്ച് പുതിയതായി BJP യിൽഅംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി .
എഴുപുന്ന ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എരമല്ലൂരിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് പുതിയതായി ബിജെപിയിൽ അംഗത്വമെടുത്ത പ്രവർത്തകർക്ക് സ്വീകരണം നൽകി. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി തുഷാര ഷിബു ഉദ്ഘാടനം ചെയ്തു. ബിജെപി അരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മനോജ് മാളിയേക്കൽ മണ്ഡലം കമ്മറ്റി ഭാരവാഹികളായ ഷാബുരാജ്, സിജേഷ് ജോസഫ്, കലാദേവി തുടങ്ങിയവർ സംസാരിച്ചു.