പീരുമേട്: വണ്ടിപ്പെരിയാർ പശുമലയിൽ കാറിന് തീയിട്ട സംഭവം, പ്രതിയായ 24 കാരൻ അറസ്റ്റിൽ
വണ്ടിപ്പെരിയാര്‍ എച്ച്പിസി സ്വദേശി രാജയുടെ കാറായിരുന്നു അഗ്നിക്കിരയായത്. സംഭവത്തില്‍ പശുമല സ്വദേശി അരവിന്ദാണ് പിടിയിലായത്. കാര്‍ ഉടമ രാജയുമായുണ്ടായ വാക്കു തര്‍ക്കത്തിന്റെ വൈരാഗ്യത്തിലാണ് പ്രതി കാറിന് തീയിട്ടതെന്ന് പോലീസ് പറഞ്ഞു. പെട്രോള്‍ ഒഴിച്ചാണ് പ്രതി കാറിന് തീ ഇട്ടത്. തുടര്‍ന്ന് ബൈക്കില്‍ ഇയാള്‍ രക്ഷപെട്ടു. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത് തുടര്‍ന്ന്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.