മുകുന്ദപുരം: ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആളൂരിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആളൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകർത്ത് രാജ്യത്തെ പൗരത്വത്തെ മതാധിഷ്ഠിതമാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ട രാജ്യമൊട്ടാകെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.