കോതമംഗലം: പല്ലാരിമംഗലം ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബ് ജമാ അത്ത് ഹാളിൽ സമൂഹ ഇഫ്താർ മീറ്റ് നടത്തി, ആന്റണി ജോൺ എം.എൽ.എ പങ്കെടുത്തു
ചടങ്ങിൽ ഫോക്കസ് ക്ലബ് ശേഖരിച്ച ഭവന നിർമാണ സഹായനിധിയും കൈമാറി. ക്ലബ് പ്രസിഡന്റ് ഹാരിസ് മണലുംപാറ അദ്ധ്യക്ഷനായി. ആന്റണി ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, പല്ലാരിമംഗലം സെൻട്രൽ മസ്ജിദ് ഇമാം സുബൈർ ബാഖവി, ശിവക്ഷേത്രം പ്രസിഡന്റ് വി.എസ് ദാസ് തുടങ്ങിയവർ പങ്കെടുത്തു.