കോഴിക്കോട്: പേരാമ്പ്രയിൽ പോലീസിന് നേരെ ആക്രമണം; എം.ഡി.എം.എ കേസ് പ്രതിയെ പിടികൂടാനെത്തിയവർക്ക് പരിക്ക്
പേരാമ്പ്ര കൂത്താളിയിൽ എം.ഡി.എം.എ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ വനിതാ പോലീസ് ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ ഉൾപ്പെടെയുള്ളവർ ചികിത്സയിൽ.