കാർത്തികപ്പള്ളി: LDF കരീലകുളങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര കൊയ്‌പ്പള്ളി ജംഗ്ഷമിൽ നിന്ന് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സിഎഎ ക്കേതിരെയുംയും ആലപ്പുഴ പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം എ എം ആരിഫിനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് കരീലകുളങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഇന്ന് രാത്രി 7.30 ഓടെയാന് നൈറ്റ് മാർച്ച് നടത്തിയത്. കരീലകുളങ്ങര കൊയ്‌പ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് വാലിയകുളങ്ങര ജംഗ്ഷനിൽ സമാപിച്ചു. സഖാക്കൾ കെ.ബി. പ്രശാന്ത്,സി.കെ. സുരേഷ് ബാബു, എസ്. സുഭാഷ്, കെ. സോമൻ, എൻ. ഹരിപ്രസാദ്, കെ. അഷ്റഫ്, എൽ. ഉഷ എന്നിവർ പങ്കെടുത്തു