ഒറ്റപ്പാലം: പെരിന്തല്‍മണ്ണ: പൂർണ്ണ സജ്ജരാണെന്ന മുന്നറിയിപ്പുമായി തൂതയിൽ കേന്ദ്ര സേന റൂട്ട് മാർച്ച്
പാലക്കാട് തൂതയിൽ കേന്ദ്രസേനകളുടെ റൂട്ട് മാർച്ച് നടന്നു. പ്രശ്നബാധിത മേഖലകളിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സേന സജ്ജരാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ സേനയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടക്കുന്നത്. തൂത സെൻററിലൂടെ നടന്ന റൂട്ട് മാർച്ചിൽ പോലീസും പങ്കെടുത്തു. അക്രമങ്ങൾ ദുരന്തങ്ങൾ എന്നിവ ഉണ്ടായാൽ നേരിടാൻ സേന പാലക്കാട് ജില്ലയിൽ സജ്ജരാണ് എന്നുള്ള അറിയിപ്പ് കൂടിയാണ് റൂട്ട് മാർച്ച്.