കോഴഞ്ചേരി: നരിയാപുരത്ത് പമ്പുകുഴി പാറമടയിൽ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
പത്തനംതിട്ട: നരിയാപുരത്ത് പാറമടയുടെ ചെങ്കുത്തായ വശത്ത് കുടുങ്ങിയ യുവാവിനെ പത്തനംതിട്ട അഗ്നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി . നരിയാപുരം തുണ്ടത്തിൽ വടക്കേതിൽ ഷാനു (27) ആണ് പമ്പുക്കുഴി പാറമടയിൽ കുടുങ്ങിയത്. അഗ്നി രക്ഷസേന പുതുതായി ആരംഭിച്ച മൗണ്ടൻ റെസ്ക്യൂ ടീം വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. ചെങ്കുത്തായ പാറമടയുടെ വശത്തു നിന്നും ഷാനുവിനെ റെസ്ക്യൂ റോപ്പ് ഉൾപ്പെടെ ഉപകരണങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ച് കയറ്റി.