ഇടുക്കി: ഷോപ്പ് സൈറ്റ് പട്ടയം, റോഷി അഗസ്റ്റിൻ വ്യക്തത നൽകണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി കട്ടപ്പന പ്രസ് ക്ലബ്ബിൽ ആവശ്യപ്പെട്ടു
Idukki, Idukki | Oct 17, 2025 എല്ലാ തടസ്സങ്ങളും നീക്കിയെന്നും ഷോപ്പ് സൈറ്റുകളുടെ പട്ടയവിതരണം ഉടന്‍ ആരംഭിക്കുമെന്നുമാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നുണ പ്രചരണമാണിതെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന വില്ലേജുകളിലാണ് ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാനുള്ളത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി റോഷി അഗസ്റ്റിനും ഇടതുനേതാക്കളും നടത്തുന്ന വ്യാജ പ്രചാരണം ജനങ്ങള്‍ തിരിച്ചറിയും. ജില്ലയിലെ വ്യാപാരികളെ ഇടതുപക്ഷം പറഞ്ഞ് പറ്റിക്കുകയാണെന്നും ബിജോ മാണി പറഞ്ഞു.