കോഴിക്കോട്: കോഴിക്കോട് മൂഴിക്കൽ വളവിൽ കെ.എസ്.ആർ.ടി.സി ബസ് അപകടം; ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട് മൂഴിക്കൽ വളവിൽ ഇന്ന് പുലർച്ചെ കെ.എസ്.ആർ.ടി.സി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാർ സുരക്ഷിതരാണ്. പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു.