ആട് ജീവിതത്തിലെ യഥാർത്ഥ ജീവിത കഥാപാത്രം ആറാട്ടുപുഴ സ്വദേശി നജീബിനു കൊടുങ്ങല്ലൂർ സ്വദേശിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് നിർമ്മിച്ച സ്നേഹ ശില്പം കൈമാറി. ഇന്ന് രാവിലെ 11:30 ഓടേയാണ് ഡാവിഞ്ചി സുരേഷും സഹപ്രവർത്തകരും നജീബിന്റ ആറാട്ടുപുഴയിലെ വീട്ടിലെത്തി സ്നേഹശിൽപം കൈമാറിയത്.