തിരുവനന്തപുരം: ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ചേങ്കോട്ടുകോണത്ത് നിന്ന് പിടികൂടി
ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ചേങ്കോട്ടുകോണത്തുനിന്ന് 27 വർഷത്തിനുശേഷമാണ് അഞ്ചൽ പോലീസ് പിടികൂടിയത്. വർക്കല ശ്രീനിവാസപുരം ലക്ഷ്‌മി ഭവനിൽ സജീവാണ് പിടിയിലായത്. 1997 ജൂലായ് 16-നായിരുന്നു സംഭവം. അഞ്ചൽ സ്വദേശിയായ യുവതിയെ വർക്കല, പരവൂർ എന്നിവിടങ്ങളിൽ തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്വകാര്യ ബസിൽ കുളത്തൂപ്പുഴ ക്ഷേത്രത്തിൽപോയി മടങ്ങിയ യുവതിയെയാണ് തട്ടികൊണ്ടുപോയത്.