കോഴിക്കോട്: പൂനൂർ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി
പൂനൂർ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ കാർ നിയന്ത്രണം വിട്ട് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി. ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു. കാർ വരുന്നത് കണ്ട് ഓടിമാറിയതിനിടയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.