കോഴഞ്ചേരി: യുവാക്കളെ അതിക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളായ കോയിപ്രം സ്വദേശികളായ ദമ്പതികളെ കോടതിയിൽ ഹാജരാക്കി
പത്തനംതിട്ട : യുവാക്കളെ അതിക്രൂരമായി മർദിക്കുകയും പണം കവരുകയും ചെയ്ത കേസിലെ പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി. . രണ്ട് യുവാക്കളെ നിഷ്ഠൂരമായി ഉപദ്രവിച്ച കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. 5ന് രാത്രി 8 മണിയോടെ റാന്നി സ്വദേശിയായ യുവാവിനെ പ്രതികളുടെ വീട്ടിൽ വച്ച് പൈപ്പ് റേഞ്ച് കൊണ്ട് അടിച്ചും ജനനേന്ദ്രിയത്തിലും ശരീരഭാഗങ്ങളിലും മറ്റും സ്റ്റാപ്ലർ പിൻ അടിച്ചും നഖങ്ങൾക്കിടയൽ മൊട്ടുസൂചി കയറ്റിയും മറ്റും അതിക്രൂരമായ ദേഹോപദ്രവത്തിന് വിധേയനാക്കിയത്.