കോഴഞ്ചേരി: ഭാഗ്യക്കുറി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസ് മാർച്ച് നടത്തി
പത്തനംതിട്ട കേരള ഭാഗ്യക്കുറിക്ക് ചുമത്തിയ 40 ശതമാനം ജിഎസ്ടി പിൻവലിക്കെണമെന്ന് ആവശ്യപ്പെട്ട് ഭാഗ്യക്കുറി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉദ്ഘാടനം ചെയ്തു. ഉഷാദ് പുരുഷോത്തമൻ അധ്യക്ഷനായിരുന്നു