മാനന്തവാടി: മുസ്ലിം ലീഗ് പ്രവർത്തകർ വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു
വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ മുസ്ലിം ലീഗ് പ്രവർത്തകർ വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നത്.കരട് വോട്ടർപട്ടികയിലെ അപാകത സംബന്ധിച്ച പരാതിക്കാർ നൽകിയ അപേക്ഷകൾ ഉദ്യോഗസ്ഥർക്ക് കൈമാറാതെ മാറ്റിവെച്ചു എന്നും പരാതി പരിഹാരം ഉണ്ടായില്ല എന്നും ആരോപിച്ചാണ് ഉപരോധം