മുകുന്ദപുരം: സ്കൂട്ടറിൽ കാർ ഇടിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം, നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ ഇരിങ്ങാലക്കുടയിൽ പിടിയിൽ
മതിലകം കൂളിമുട്ടം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി അടിമപറമ്പിൽ വീട്ടിൽ ഷിഫാസ് , കരൂപടന്ന നെടുങ്കാണത്ത്കുന്ന് സ്വദേശി കളത്തിപറമ്പിൽ വീട്ടിൽ ശരത്ത് ദാസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് വൈകിട്ട് കോണത്തുകുന്ന് വെച്ച് വള്ളിവട്ടം ബോധിഗ്രാം സ്വദേശി പുളിംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷംസുദ്ദീൻ ഓടിച്ചു വന്നിരുന്ന സ്കൂട്ടറിൽ പ്രതികൾ സഞ്ചരിച്ചു വന്നിരുന്ന കാർ ഇടിച്ചിരുന്നു.