നെടുമങ്ങാട്: പാലോട് നിന്ന് രണ്ട് നാടൻ തോക്കും ആറ് ലിറ്റർ ചാരായവും പിടികൂടി; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം പാലോട് രണ്ട് നാടൻ തോക്കും ആറ് ലിറ്റർ നാടൻ ചാരായവും 250 ലിറ്റർ കോട (വാഷ്) യും പിടികൂടി. കരിമൺകോട് ഊരാളി കോണത്ത് വാടകക്ക് താമസിക്കുന്ന പെരിങ്ങമ്മല താന്നിമൂട് സ്വദേശി നൗഷാദ് (42) ആണ് നെടുമങ്ങാട് എക്സൈസിന്റെ പിടിയിലായത്.