കോഴിക്കോട്: കൊയിലാണ്ടിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കൊയിലാണ്ടിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ അഭിഷേക് (26) മരിച്ചു. ഇന്ന് പുലർച്ചെ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.