കൊച്ചി: സ്വകാര്യബസിന്റെ കൊലവിളി യാത്ര;ഡ്രൈവർക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തതായി തോപ്പുംപടി പോലീസ്
അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ ഇടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനപ്പൂർവ്വമായ നരഹത്യയ്ക്ക് കേസ് എടുത്തതായി തോപ്പുംപടി സി ഐ വൈകിട്ട് 5 മണിക്ക് സ്റ്റേഷനിൽ പറഞ്ഞു. സംഭവത്തിൽ ബസിന്റെ ഫിറ്റ്നസും, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തതായി എറമാകുളം ആർ റ്റി ഒ വൈകിട്ട് 4മണിക്ക് കാക്കനാട് ഓഫീസിൽ പറഞ്ഞു. ഇന്നലെരാത്രി 9 മണിയോടെയാണ് തോപ്പുംപടി ബി ഒ ടി പാലത്തിന് സമീപം അപകടം ഉണ്ടായത്. അപകട ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപെട്ടു. എളമക്കര സ്വദേശി സെബാസ്റ്റ്യൻ ജോസ് ആണ് മരിച്ചത്