കോഴിക്കോട്: കുറ്റ്യാടിയിൽ ലോറിക്ക് തീപിടിച്ചു: പരിഭ്രാന്തി പരത്തി വാഹനം നിരങ്ങി നീങ്ങി
കുറ്റ്യാടി കക്കട്ടിൽ ഇലക്ട്രിക് ലൈനിൽ തട്ടി ആക്രി ലോറിക്ക് തീപിടിച്ചു. പൂർണ്ണമായും കത്തിനശിച്ച ലോറിയുടെ എയർ ടാങ്ക് പൊട്ടിയത് പരിഭ്രാന്തിക്കിടയാക്കി. നാദാപുരം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.