ഉടുമ്പൻചോല: ഭൂനിയമ ഭേദഗതിക്കെതിരെ ബില്ല് കത്തിച്ചുകൊണ്ട് യുഡിഎഫ് നെടുങ്കണ്ടത്ത് പ്രതിഷേധിച്ചു
എല്‍ഡിഎഫ് ഇടുക്കിയ്ക്ക് മേല്‍ അടിച്ചേല്പിച്ച ഭൂ നിയമങ്ങള്‍ മറച്ചു പിടിയ്ക്കാനാണ് ക്രമ വത്കരണം നടപ്പിലാക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം. പണ പിരിവാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നതെന്നും ഇത് അനുവദിയ്ക്കില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സമരം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടികുഴി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബില്ല് കത്തിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യുഡിഎഫ് ഉടുമ്പഞ്ചോല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം ജെ കുര്യന്‍ അധ്യക്ഷത വഹിച്ചു.