അമ്പലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ബിഷപ്പ്മോർ കോളേജിൽ ജില്ല കളക്ടറും വിവിധ ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.
മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ബിഷപ്പ്മോർ കോളേജിൽ ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോൺ, ജില്ല കളക്ടർ അലക്സ് വർഗ്ഗീസ് , എ.ഡി.എം. വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, സീനിയർ സൂപ്രണ്ട് എസ്. അന്‍വര്‍, തെഹസിൽദാർ സി. ഷിബു, ഡെപ്യൂട്ടി കമാൻഡൻൻ്റ് വി. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയത്