കോഴിക്കോട്: തിരുവനന്തപുരം സംഘർഷം: കൊയിലാണ്ടിയിൽ എസ് എഫ് ഐ പോലീസ് സ്റ്റേഷൻ മാർച്ച്
തിരുവനന്തപുരത്തെ സംഘർഷത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ എസ് എഫ് ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. സ്കൂളുകളിൽ പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.