കാർത്തികപ്പള്ളി: കായംകുളം വൈദ്യൻവീട്ടിൽ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് മാവേലിക്കര കോടതി
ജീവകാരുണ്യ പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനുമായിരുന്ന കായംകുളം വൈദ്യന്‍ വീട്ടില്‍ തറയില്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികളായ വെറ്റ മുജീബെന്ന കായംകുളം സക്കീനാ മന്‍സിലില്‍ മുജീബ് റഹ്മാൻ കായംകുളം കൊയ്ക്കപ്പടി ഫസീല മന്‍സില്‍ വിളക്ക് ഷഫീക്ക് എന്നിവർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒന്നേകാൽ ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. പിഴത്തുക അടച്ചില്ലെങ്കിൽ 3 വർഷം അധികം തടവ് അനുഭവിക്കണം.