ഇടുക്കി: കട്ടപ്പന ഐടിഐ കോളേജിലെ കാൻ്റീൻ തുറന്ന് പ്രവർത്തിക്കുന്നില്ല, കഞ്ഞി വച്ച് എസ് എഫ് ഐ സമരം
Idukki, Idukki | Oct 13, 2025 കട്ടപ്പന ഐടിഐ ക്യാമ്പസിനുള്ളില്‍ കാന്റീന് പ്രവര്‍ത്തിച്ചിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. ക്യാന്റീന് തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ചത്. വിഷയത്തില്‍ നടപടി സ്വീകരിക്കുംവരെ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയാണ് ഇതിന് പിന്നില്‍ എന്നാണ് എസ്എഫ്ഐയുടെ ആരോപണം.